മുഴുവൻ പരീക്ഷകൾക്കും മാറ്റമില്ല ; ഹയർസെക്കണ്ടറി പരീക്ഷാ വിഭാ​ഗം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 19, ശനിയാഴ്‌ച

മുഴുവൻ പരീക്ഷകൾക്കും മാറ്റമില്ല ; ഹയർസെക്കണ്ടറി പരീക്ഷാ വിഭാ​ഗം


ഇന്ന് നടക്കുന്ന ഇക്കണോമിക്സ് പരീക്ഷ ഒഴികെ മറ്റൊന്നിനും മാറ്റമില്ല എന്ന് ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് സെക്രട്ടറി ഡോ. എസ്.എസ്. വിവേകാനന്ദൻ അറിയിച്ചു. മറ്റു പരീക്ഷകൾ മാറ്റിയതായുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്നും അധികൃതർ അറിയിച്ചു . ഇന്ന് നടക്കാനിരുന്ന ഹയർ സെക്കൻഡറി, വോക്കഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷകളിൽ ഇക്കണോമിക്സ് മാത്രമാണ് മാറ്റിവെച്ചത്. 22ന് നടക്കാനിരുന്ന ഇംഗ്ലീഷ് പരീക്ഷയും മാറ്റിയിട്ടുണ്ട്. 18/12/2020 ന് നടക്കാനിരുന്ന അക്കൗണ്ടൻസി വിത്ത് എ.എഫ്.എസ്. ഒന്നാംവർഷ ഹയർസെക്കണ്ടറി/ വൊക്കേഷണൽ ഹയർ സെക്കണ്ടറി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ നേരത്തെ തന്നെ  മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.  

Post Top Ad