എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ സമയം നീട്ടുന്നു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 25, വെള്ളിയാഴ്‌ച

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ സമയം നീട്ടുന്നു

 


മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ സമയം നീട്ടുന്നു. 15 മിനിട്ട് വീതമാണ് നീട്ടുന്നത്. പ്രത്യേക പരിഗണന നൽകുന്ന പാഠഭാഗത്ത് നിന്നും  100 ശതമാനം മാർക്കിന്റെയും ചോദ്യങ്ങളുണ്ടാവും. പരീക്ഷയ്ക്ക് ശേഷം ഉന്നത പഠനത്തിനായി കരിയർഗൈഡൻസ് ഓൺലൈനായി  സംപ്രേഷണം ചെയ്യും.  പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ നടത്തുന്നത്. പരീക്ഷാ ആയാസം കുറയ്ക്കുന്നതിനായി   ഓപ്ഷണൽ രീതിയിലാണ്  ചോദ്യ പേപ്പർ തയ്യാറാക്കുന്നത്.  എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ മാർച്ച് 17 മുതൽ ആരംഭിക്കും.   പ്ലസ്ടു പരീക്ഷ രാവിലെയും  ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയും നടത്തും. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad