കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 1,117 ഗ്രാം സ്വർണം പിടികൂടി. ഷാർജയിൽ നിന്ന് എയർ അറേബ്യയുടെ വിമാനത്തിൽ എത്തിയ മലപ്പുറം മൂർക്കനാട് സ്വദേശി റാഷിദാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായത്. സ്വർണ മിശ്രിതം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ 55 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്.