എം ശിവശങ്കറിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 7, തിങ്കളാഴ്‌ച

എം ശിവശങ്കറിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും


 സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.   എം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.  കേസ് കെട്ടിച്ചമച്ചതാണെന്നും മതിയായ തെളിവുകളില്ലെന്നുമാണ് ശിവശങ്കറിൻ്റെ വാദം. നേരത്തെ ഇഡിയുടെ കേസിൽ ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഡോളർ കേസിൽ നിർണായകമായ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചതായാണ് വിവരം. സ്വപ്ന,  സരിത്ത് എന്നിവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണ്. 

Post Top Ad