കിളിമാനൂരിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 30, ബുധനാഴ്‌ച

കിളിമാനൂരിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം

 


കിളിമാനൂർ കുറവൻകുഴിയിൽ കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംസ്ഥാന പാതയിൽ  അപകടം നടന്നത്.  കാറിൽ സഞ്ചരിച്ചിരുന്ന പോത്തൻകോട് കൊയ്ത്തുർകോണം സ്വദേശികളായ സഫീർഅലി (56) റസിയബീവി (55), അജ്ന (35), ഫൈസൽ (27), അസ്കർ (6), സഫ്രി (3) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് പേരുടെ നില ഗുരുതരമാണ്.  സഫീർ അലിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചടയമംഗലത്ത് നിന്നു  പോത്തൻകോട്ടേക്ക്  മടങ്ങിവരുമ്പോഴാണ് കിളിമാനൂർ ഭാഗത്തു നിന്നും നിലമേൽ ഭാഗത്തേയ്ക്ക് വരികയായിരുന്ന മിനിലോറിയുമായി കൂട്ടിയിടിച്ചത്. കിളിമാനൂർ പോലീസും, കടയ്ക്കൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി. 

Post Top Ad