കടക്കാവൂരിൽ അർധരാത്രി വീട് കയറി അക്രമം നടത്തിയ പ്രതി അറസ്റ്റിൽ. വീട്ടിൽ കയറി ഗൃഹനാഥയെയും ഭർത്താവിനെയും മകനെയും തലയ്ക്കടിച്ച് പരിക്കേല്പിക്കുകയും വളർത്തു നായയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. കടയ്ക്കാവൂർ പാണൻറ മുക്ക് സുനിൽ കുമാറിൻ്റെ വീട്ടിൽ ഇന്നലെ വെളുപ്പിന് 1.30 നാണ് അക്രമം നടത്തിയത്. സുനിലിൻ്റെ ഭാര്യ ഷൈലയുടെ ബന്ധുവായ അഭിലാഷാണ് ആക്രമണത്തിന് പിന്നിൽ. അഭിലാഷിനെ കടയ്ക്കാവൂർ പോലീസ് അറസ്റ്റു ചെയ്തു. അർധരാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ഉലക്ക കൊണ്ട് വീട്ടുകാരെ മർദ്ദിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വധശ്രമം, prevention of cruelty on animals ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.