എസ് എഫ് ഐയുടെ 50 ആം വാർഷികത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ നടത്താൻ എസ് എഫ് ഐ ആറ്റിങ്ങൽ ഏരിയകമ്മറ്റി തീരുമാനിച്ചു. 26 മുതൽ 31 വരെ സെമിനാറുകൾ, പൂർവകാല നേതൃസംഗമം, വിദ്യാർത്ഥികുട്ടായ്മകൾ, സ്റ്റുഡന്റ് ഫോറം എന്നിവ ഏരിയയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കും. പൂർണമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പരുപാടികൾ സംഘടിപ്പിക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു.