ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം ഡോ. എം. ലീലാവതിക്ക് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 18, വെള്ളിയാഴ്‌ച

ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം ഡോ. എം. ലീലാവതിക്ക്

 


ഒ.എന്‍.വി. കള്‍ചറല്‍ അക്കാഡമിയുടെ ഈ വര്‍ഷത്തെ ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം  പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം. ലീലാവതിക്ക്  . മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.   സി. രാധാകൃഷ്ണന്‍ അധ്യക്ഷനും പ്രഭാവര്‍മ, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. 


ജീവചരിത്രരചയിതാവ്,  അധ്യാപിക, കവി,  വിവര്‍ത്തക തുടങ്ങി വിവിധ തലങ്ങളില്‍ ഡോ.എം ലീലാവതി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാളകവിതാസാഹിത്യ ചരിത്രം, വര്‍ണരാജി, അമൃതമശ്‌നുതേ,  ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍, അപ്പുവിന്റെ അന്വേഷണം, നവതരംഗം, വാത്മീകി രാമായണ വിവര്‍ത്തനം, തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 


 ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം നേടുന്ന നാലാമത്തെ ആളാണ് ഡോ. എം. ലീലാവതി.  സുഗതകുമാരി, എം.ടി. വാസുദേവന്‍ നായര്‍, അക്കിത്തം എന്നിവരാണ് മുൻ വർഷങ്ങളിൽ ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരത്തിന് അർഹരായവർ.  പുരസ്‌കാരം, കൊച്ചിയിലെ വസതിയില്‍ എത്തി സമര്‍പ്പിക്കുമെന്ന് ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad