'മരക്കാർ റിലീസ് വൈകുന്നതിൽ ആശങ്കയില്ല' പ്രിയദർശൻ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 14, തിങ്കളാഴ്‌ച

'മരക്കാർ റിലീസ് വൈകുന്നതിൽ ആശങ്കയില്ല' പ്രിയദർശൻ


'മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍, അറബിക്കടലിന്റെ സിംഹം - സിനിമയുടെ റിലീസ് വൈകുന്നതില്‍ വിഷമമില്ല'- മുംബൈ മിററിന് അനുവദിച്ച അഭിമുഖത്തിലാണ് സംവിധായകൻ  പ്രിയദര്‍ശന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനകം ചിത്രത്തിന് മികച്ച ഹൈപ്പ് കൈവന്നിട്ടുണ്ടെന്നും  എപ്പോള്‍ റിലീസ് ചെയ്താലും ചിത്രത്തിന് ആളുകൂടുമെന്നും പ്രിയദര്‍ശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.


ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ നിന്നുള്ള പ്രമുഖ താരങ്ങളെ അണിനിരത്തി കൊണ്ടുള്ള  പ്രിയദർശൻ ചിത്രമാണ് മരക്കാർ.   'എന്റെ സ്വപ്‌ന സിനിമയാണത്. 16ാം നൂറ്റാണ്ടിനെ അതേപോലെ പുനരാവിഷ്‌കരിക്കുകയെന്നതായിരുന്നു വലിയ വെല്ലുവിളി. നൂറുകോടി ചെലവിലാണ് ചിത്രം. എന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന മുതല്‍മുടക്കാണത്. സിനിമയുടെ പകുതിയും നാവിക യുദ്ധമാണ്. കടല്‍ പശ്ചാത്തലമായുള്ളത്. ചിത്രത്തിന്റെ റിസള്‍ട്ടില്‍ ഞാന്‍ സന്തോഷവാനാണ് '- പ്രിയദര്‍ശന്‍ പറഞ്ഞു.


ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ് റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയതെന്ന് പ്രിയദര്‍ശന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. വിദേശ രാജ്യങ്ങളിലെ പ്രദര്‍ശന ശാലകള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ആളുകള്‍ ആഗോളതലത്തില്‍ തിയേറ്ററുകളില്‍ പോകാന്‍ തുടങ്ങുകയും ചെയ്യുന്നതുവരെ ചിത്രത്തിന്റെ റിലീസ് നീട്ടുന്നതില്‍ അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മരക്കാര്‍ പോലെ ഒരു സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി. 


Post Top Ad