കെഎസ്ആര്‍ടിസി ; സർവീസുകൾ ആരംഭിക്കാനായില്ല - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 18, വെള്ളിയാഴ്‌ച

കെഎസ്ആര്‍ടിസി ; സർവീസുകൾ ആരംഭിക്കാനായില്ല


കൊവിഡ് ലോക്കടൗണിനോടനുബന്ധിച്ച്  നിര്‍ത്തിയ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ജനുവരിയോടെ പൂര്‍ണമായും പുനഃരാരംഭിക്കണമെന്ന് കഴിഞ്ഞദിവസമാണ് സിഎംഡി നിര്‍ദേശം നല്‍കിയത്. അതേസമയം നിലവില്‍ അതിന് സാധിക്കില്ലെന്നാണ് സോണല്‍ മേധാവികള്‍ അറിയിക്കുന്നത്. 


സർവീസുകൾ  പഴയപടിയാക്കുന്നതില്‍ പ്രതിസന്ധി നേരിട്ട്  കെഎസ്ആര്‍ടിസി. കട്ടപ്പുറത്തിരിക്കുന്ന ബസുകളുടെ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും എല്ലാ സര്‍വീസുകളും തുടങ്ങാനുള്ള തീരുമാനത്തിന് തിരിച്ചടിയായി.  സർവീസുകൾ പഴയ രീതിയിൽ നടത്താന്‍ സമയമെടുക്കുമെന്നാണ് സോണല്‍ മേധാവികള്‍ അറിയിക്കുന്നത്. ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിർത്തുമെന്ന്  സിഎംഡി അറിയിച്ചു.അടുത്ത ആഴ്ചയോടെ സർവീസുകൾക്ക് പൂർണ്ണ രീതി കൈവരിക്കാൻ കഴിയുമെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad