ഔദ്യോഗിക തീരുമാനമായി ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 26, ശനിയാഴ്‌ച

ഔദ്യോഗിക തീരുമാനമായി ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ

 


മുടവൻമുകൾ വാർഡ് കൗൺസിലർ ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപ്പറേഷൻ മേയറാക്കാൻ ഔദ്യോഗിക തീരുമാനമായി.  സി പി ഐ എം ജില്ലാ കമ്മിറ്റി തീരുമാനം അംഗീകരിച്ചു.  ഡി സുരേഷ് കുമാറിനെ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും  വൈസ് പ്രെസിഡന്റായി ഷൈലജ ബീഗത്തെയും തീരുമാനിച്ചു.  


ബാലസംഘം സംസ്ഥാന പ്രസിഡന്‍റാണ്  ആര്യ രാജേന്ദ്രൻ. രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂർവ നേട്ടവം ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകും. യുവ വനിതാ നേതാവിനെ മേയറാക്കുന്നതിലൂടെ മുമ്പ് വികെ പ്രശാന്തിനെ മേയറാക്കിയപ്പോൾ കിട്ടിയത് പോലെയുള്ള യുവജന പിന്തുണ കൂടി കിട്ടുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad