കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പിണറായി സർക്കാർ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 23, ബുധനാഴ്‌ച

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പിണറായി സർക്കാർ

 


കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടക്കുന്ന സമരത്തിൽ ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും.  കർഷക സമരത്തിന്  പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് പ്രതിക്ഷേധം സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഇവിടെയെത്തും.  നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ ഒരു മണിക്കൂർ നിയമസഭ കൂടാനുള്ള സർക്കാർ ശുപാർ‍ശ ഗവർണർ തള്ളിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും കർഷക സമരത്തിന് പിന്തുണയുമായി സമരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. ഗവർണറുടെനീക്കത്തെ ശക്തമായി പ്രതിരോധിക്കാനാണ് സർക്കാർ തീരുമാനം. കേന്ദ്ര നിയമഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്.  ഇത് ബനാന റിപബ്ലിക്കല്ലെന്ന് വിമർശിച്ച് കൃഷിമന്ത്രി വി എസ് സുനി‌ൽകുമാർ തന്നെ പരസ്യമായി രംഗത്ത് വന്നു.   ഇന്ന് ചേരുന്ന  യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തുടർ സമര പരിപാടികളെ സംബന്ധിച്ചും  തീരുമാനിക്കും. അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad