കടക്കാവൂരിൽ യുവാവിനു നേരെ ഗുണ്ടാ ആക്രമണം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 28, തിങ്കളാഴ്‌ച

കടക്കാവൂരിൽ യുവാവിനു നേരെ ഗുണ്ടാ ആക്രമണം

 


ചിറയിൻകീഴ്  കടക്കാവൂരിൽ യുവാവിനു നേരെ  ഗുണ്ടാ ആക്രമണം. കടയ്ക്കാവൂർ തേവർനട ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം ഗുണ്ടാസംഘം സ്‌ഫോടകവസ്തു എറിഞ്ഞശേഷം യുവാവിനെ  വെട്ടിപ്പരിക്കേൽപ്പിച്ചു. ആനത്തലവട്ടം വിളയിൽ വീട്ടിൽ ശരത് (21)   വെട്ടിയത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ശരത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.   ശനിയാഴ്ച വൈകിട്ടാണ് സംഭവം. സ്ഫോടക വസ്തുക്കളും മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാ സംഘം  ക്ഷേത്രത്തിനുള്ളിൽനിന്ന ശരത്തിനെ പടക്കമെറിഞ്ഞശേഷം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ശരത്തിന്റെ തലയിൽ വെട്ടേറ്റു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശരത്തിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച ആനത്തലവട്ടം സ്വദേശി മനുവിന്റെ  ബൈക്കും അക്രമി സംഘം നശിപ്പിച്ചു.   കണ്ടാലറിയാവുന്ന പത്തംഗ  സംഘമാണ് ആക്രമണത്തിന് പിന്നിൽ. കടയ്ക്കാവൂർ പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Post Top Ad