കുട്ടികളെ മർദിക്കുന്ന വീഡിയോ ; പ്രതി അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 22, ചൊവ്വാഴ്ച

കുട്ടികളെ മർദിക്കുന്ന വീഡിയോ ; പ്രതി അറസ്റ്റിൽ

 


ഭാര്യയെയും കുട്ടികളെയും ക്രൂരമായി മർദിച്ച ആളിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ  സ്വദേശിയായ  സുനിൽകുമാർ (45 ) ആണ് അറസ്റ്റിലായത്. 
ഒരാൾ കുട്ടികളെ മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിച്ചിരുന്നു. ഈ സംഭവത്തെ കുറിച്ചു അന്വേഷിക്കണമെന്ന ആവശ്യവുമായി ധാരാളം പേർ പ്രസ്‌തുത വീഡിയോ പോലീസ്നു നൽകിയിരുന്നു. തുടർന്ന് വിഡിയോയിൽ കുട്ടികളെ മർദിക്കുന്ന ആളെ  കണ്ടെത്തുന്നതിനായി  കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌ പേജിൽ  പോസ്റ്റ് ഇടുകയും ചെയ്തു. വീഡിയോ ദൃശ്യങ്ങളിൽ ഉള്ള ആളിനെ കുറിച്ചു ചിലർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ഇയ്യാൾ ആറ്റിങ്ങൽ സ്വദേശി ആയ സുനിൽകുമാർ  ആണെന്നുള്ള വിവരം സോഷ്യൽ മീഡിയ സെല്ലിന് ലഭിക്കുകയുമാണുണ്ടായത്. ശേഷം ആറ്റിങ്ങൽ Dy SP ക്കും ആറ്റിങ്ങൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും സോഷ്യൽ മീഡിയ സെൽ വിവരം കൈമാറി. ആറ്റിങ്ങൽ പോലീസ്  ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad