കരിപ്പൂർ അന്താരാഷ്ട്ര വിമാനത്തവാളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നും സ്വർണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1451 ഗ്രാം സ്വർണമാണ് രണ്ടു യാത്രക്കാരിൽ നിന്നുമായി പിടികൂടിയത്. സ്പൈസ് ജറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഫൈസൽ, എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി ആഷിഫ് എന്നീ യാത്രക്കാരിൽ നിന്നാണ് എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം സ്വർണം പിടികൂടിയത്.