നെയ്യാറ്റിൻകര അമരവിള ചെക്പോസ്റ്റിൽ നിന്നും കുഴൽപണവും സ്വർണാഭരണങ്ങളും പിടികൂടി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 14, തിങ്കളാഴ്‌ച

നെയ്യാറ്റിൻകര അമരവിള ചെക്പോസ്റ്റിൽ നിന്നും കുഴൽപണവും സ്വർണാഭരണങ്ങളും പിടികൂടി


 തിരുവനന്തപുരം നെയ്യാറ്റിൻകര  അമരവിള ചെക്പോസ്റ്റിൽ നിന്നും  ഇരുപത് ലക്ഷം രൂപയുടെ കുഴൽപണവും സ്വർണാഭരണങ്ങളും പിടികൂടി.  സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം അമരവിള ചെക്പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ്  ബാഗിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന കുഴൽപണം പിടികൂടിയത്. നാഗർകോവിൽ നിന്ന് കെഎസ്ആർടിസി ബസിൽ കേരളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന ചാലക്കുടി ആളൂർ സ്വദേശി രാജീവിന്റെ കയ്യിൽ നിന്നാണ് പണവും രേഖകളില്ലാത്ത 38 ഗ്രാം സ്വർണാഭരണങ്ങളും പിടികൂടിയത്. തുടർച്ചയായി ലഹരി വസ്തുക്കൾ പിടികൂടുന്ന സാഹചര്യത്തിൽ  എക്സൈസ് അതി‍ർത്തികളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. 


Post Top Ad