തദ്ദേശ തെരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോക്കോൾ ലംഘനം അനുവദിക്കില്ല ; ജില്ലാ കളക്ടർ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 2, ബുധനാഴ്‌ച

തദ്ദേശ തെരഞ്ഞെടുപ്പ് കോവിഡ് പ്രോട്ടോക്കോൾ ലംഘനം അനുവദിക്കില്ല ; ജില്ലാ കളക്ടർ

 


തെരഞ്ഞെടുപ്പു പ്രചരണത്തിൽ  കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഭവന സന്ദർശനത്തിലടക്കം പ്രോട്ടോക്കോൾ ലംഘനം നടക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണു നിർദേശം. പ്രചരണത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്ന്  പോലീസ് ഉറപ്പാക്കണം.

ഭവന സന്ദർശനത്തിൽ ഒരു സമയം സ്ഥാനാർഥിക്കൊപ്പം പരമാവധി അഞ്ചു പേർ മാത്രമേ പാടുള്ളൂ എന്നാണു തെരഞ്ഞെടുപ്പു കമ്മീഷൻ   നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ ജില്ലയുടെ പല ഭാഗങ്ങളിലും ഇതു ലംഘിച്ച് കൂട്ടമായി ആളുകൾ എത്തുന്നതായി ഇന്നലെ ചേർന്ന എംസിസി സെല്ലിന്റെ യോഗത്തിൽ പരാതികൾ ലഭിച്ചു. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനങ്ങൾ മാത്രമേ പാടുള്ളൂ എന്ന  നിർദേശവും കർശനമായി പാലിക്കണമെന്നും  ജാഥ, ആൾക്കൂട്ടം എന്നിവ പാടില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു.

 

പോലീസിന്റെ അനുമതിയോടെ മാത്രമേ പൊതുയോഗങ്ങൾ നടത്താവൂ. സ്ഥാനാർഥികളെ സ്വീകരിക്കുമ്പോൾ  ബൊക്കെ, നോട്ടുമാല, ഹാരം എന്നിവ നല്കാൻ പാടില്ല.  സ്ഥാനാർഥിക്കു കോവിഡ് പോസിറ്റിവ് ആകുകയോ ക്വാറന്റൈനിൽ പ്രവേശിക്കുകയോ ചെയ്യുന്ന പക്ഷം ഉടൻ പ്രചാരണ രംഗത്തുനിന്നു മാറി നിൽക്കണമെന്നും കളക്ടർ അറിയിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad