അവനവഞ്ചേരി കിഴക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കർഷക ഐക്യദാർഢ്യ യോഗം സംഘടിപ്പിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 28, തിങ്കളാഴ്‌ച

അവനവഞ്ചേരി കിഴക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കർഷക ഐക്യദാർഢ്യ യോഗം സംഘടിപ്പിച്ചു

 


കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കർഷകദ്രോഹ നടപടികൾക്കെതിരെ രാജ്യത്തിന്റ വിവിധ കേന്ദ്രങ്ങളിൽ  ആഴ്ചകളായി നടത്തി വരുന്ന കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് സി.പി.എം അവനവഞ്ചേരി കിഴക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിന്റെ ഉദ്ഘാടനം മുൻ നഗരസഭ ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു.


 കാർഷിക സമ്പ്രദായം, ശേഖരണം, വിപണനം തുടങ്ങിയവ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ഉള്ള വിയോജിപ്പായിരുന്നു പ്രമേയം. ഇത്തരത്തിൽ ജനങ്ങളുടേയും കർഷകരുടേയും പ്രതിഷേധങ്ങളെ അടിച്ചമർത്തി ഈ സംവിധാനം നടപ്പിലാക്കിയാൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വൻ തിരിച്ചടിയാവും. ഈ അടുത്ത കാലം വരെ കേരളം 80 ശതമാനത്തോളം ഭക്ഷ്യ വസ്തുക്കൾക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്നു. എന്നാൽ ഇടത്പക്ഷ സർക്കാർ സുഭിക്ഷകേരളം പദ്ധതിയിലൂടെ സംസ്ഥാനത്തെ തരിശ് ഭൂമി കണ്ടെത്തി കൃഷി ആരംഭിച്ചതോടെ ഇത് 80 ൽ നിന്ന് 60 ശതമാനത്തിലേക്ക് കുറക്കാൻ സാധിച്ചു. കൂടാതെ ഇ.എം.എസ് സർക്കാരിന്റെ കാലം മുതൽ കർഷകന് താങ്ങ് വില ലഭ്യമാക്കുന്നതിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. നിലവിൽ സപ്ലെകൊ പോലെയുള്ള സർക്കർ ഏജൻസികൾ വഴി ഭക്ഷ്യസാധനങ്ങൾ ശേഖരിക്കുകയും പൊതുവിതരണ കേന്ദ്രങ്ങൾ വഴി ജനങ്ങൾക്ക് ന്യായമായ വിലക്ക് ലഭ്യമാക്കുന്ന ആദ്യത്തെ സംസ്ഥാനവും കേരളമാണ്.


 


കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നതിലൂടെ നിലവിൽ ഇന്ധന വില ദിനം പ്രതി വർദ്ധിപ്പിക്കുന്ന ശക്തികൾക്ക് കാർഷിക സമ്പ്രദായവും ഭക്ഷ്യ ഉല്പനങ്ങളുടെ വില നീയന്ത്രണവും നിശ്ചയിക്കാനുള്ള അധികാരികളായി മാറ്റുകയാണ് ബി.ജെ.പി സർക്കാർ ചെയ്യുന്നതെന്ന് എം.പ്രദീപ് പറഞ്ഞു. കർഷകദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഡിസംബർ 31 ന് വൈകുന്നേരം 4 മണിക്ക് അവനവഞ്ചേരി കിഴക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ സംഘടിപ്പിക്കും. അമ്പലം ജംഗ്ഷനിൽ തുടങ്ങി അമ്പലംമുക്ക്, തെരുവ് ജംഗ്ഷൻ, എ.കെ.ജി നഗറിലൂടെ 1 കിലോമീറ്റർ പിന്നിട്ട് കൊച്ചാലുംമൂട്ടിൽ അവസാനിക്കുന്ന തരത്തിലാവും ജാഥ. കൂടാതെ കർഷക സമരത്തിനിടയിൽ ജീവൻ പൊലിഞ്ഞ കർഷകർക്കും, കവയത്രി സുഗതകുമാരി, ചലചിത്ര നടൻ അനിൽ നെടുമങ്ങാട്, ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാൻ കാഞ്ഞങ്ങാട് എന്നിവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.


 ഈസ്‌റ്റ്‌ എൽ.സി സെക്രട്ടറി സി.ചന്ദ്രബോസ്, ബ്രാഞ്ച് സെക്രട്ടറി റ്റി.ദിലീപ്കുമാർ, മുൻ കൗൺസിലർ റ്റി.ആർ.കോമളകുമാരി, മുതിർന്ന അംഗം അരവിന്ദാക്ഷൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad