കവയിത്രി സുഗതകുമാരിക്ക് കോവിഡ്. തിരുവനതപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് സുഗതകുമാരി. കോവിഡ് ബാധിച്ച സുഗതകുമാരിക്ക് ബ്രോങ്കോ ന്യൂമോണിയയെ തുടർന്നുള്ള ശ്വാസതടസമാണ് പ്രധാന പ്രശ്നം. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു. അവിടെ നിന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. നോൺ ഇൻവേറ്റീവ് വെന്റിലേഷന്റെ (ട്യൂബ് ഇടാതെയുള്ള വെന്റിലേഷൻ) സഹായത്തോടെയാണ് ഇപ്പോൾ ചികിത്സ നൽകുന്നത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം എസ്.ഷർമ്മദ് അറിയിച്ചു.