ഷിഗല്ല ; ഉറവിടം തേടി വിദഗ്ധ സമിതി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 23, ബുധനാഴ്‌ച

ഷിഗല്ല ; ഉറവിടം തേടി വിദഗ്ധ സമിതി


കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കോട്ടാംപറമ്പ് മുണ്ടിക്കല്‍ താഴം പ്രദേശങ്ങളിലാണ് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തത്. കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്റ്റീരിയ ആണെന്ന് മനസിലാക്കാൻ കഴിഞ്ഞത്. രോഗബാധയുടെ ഉറവിടം കണ്ടത്താന്‍ ആരോഗ്യവകുപ്പ് വിദഗ്ധ സമിതി സര്‍വേ തുടങ്ങി. രോഗബാധയുണ്ടായ പ്രദേശത്ത് ക്യാമ്പ് ചെയ്താണ് സര്‍വേ നടത്തുന്നത്. അതേസമയം രോഗബാധയെ കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യുണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കും. 


നിലവില്‍ രോഗം നിയന്ത്രണ വിധേയമായെങ്കിലും രോഗ ഉറവിടം കണ്ടെത്താനുള്ള  ശ്രമത്തിലാണ് ആരോഗ്യവകുപ്പ് .വെള്ളത്തില്‍ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി വിഭാഗം നടത്തിയ പഠനത്തിലെ പ്രാഥമിക റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പിലെ വിദഗ്ധ സമിതി പ്രദേശത്ത് ക്യാമ്പ് ചെയ്ത് സര്‍വേ തുടങ്ങി. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad