പോസ്റ്റ് ഓഫീസ് അക്കൗണ്ട് ; മിനിമം ബാലൻസ് തുക വർധിപ്പിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 2, ബുധനാഴ്‌ച

പോസ്റ്റ് ഓഫീസ് അക്കൗണ്ട് ; മിനിമം ബാലൻസ് തുക വർധിപ്പിച്ചു


മിനിമം ബാലന്‍സ് വർധിപ്പിച്ച് പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക്.  സേവിങ്സ് അക്കൗണ്ടില്‍ ചുരുങ്ങിയത് 500 രൂപയെങ്കിലും മിനിമം നിലനിര്‍ത്തണമെന്ന് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. മിനിമം  തുക ഇല്ലെങ്കിൽ  മെയിന്റനന്‍സ് ചാര്‍ജ് ഈടാക്കുമെന്നാണ് അറിയിപ്പിൽ പറയുന്നു. അക്കൗണ്ടില്‍ ബാലന്‍സ് ഒന്നുമില്ലെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യും. ഡിസംബര്‍ 12 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ഗ്രാമീണ മേഖലയില്‍ ഉള്‍പ്പടെ നിരവധി സാധാരണക്കാരുടെ ആശ്രയമാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്.  ബാങ്കുകള്‍ മിനിമം ബാലന്‍സ് വേണ്ടെന്നു വെയ്ക്കുമ്പോഴാണ് പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് മിനിമം ബാലന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad