ജപ്തി നടപടിക്കിടെ ആത്മഹത്യ ശ്രമം ഗൃഹനാഥൻ മരിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 28, തിങ്കളാഴ്‌ച

ജപ്തി നടപടിക്കിടെ ആത്മഹത്യ ശ്രമം ഗൃഹനാഥൻ മരിച്ചു

 



നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിലെ ജപ്തി നടപടിക്കിടെ  ആത്മഹത്യ ശ്രമം നടത്തിയ ദമ്പതിമാരിൽ ഭർത്താവ് മരിച്ചു.   നെയ്യാറ്റിൻകര വെൺപകൽ സ്വദേശി രാജൻ (40 )ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആത്മഹത്യ ശ്രമത്തിനിടെ 75 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തിന്റെ ഇരു വൃക്കകളും തകരാറിലായതാണ് മരണകാരണം.  ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടിവന്നതെന്നും രാജൻ പൊലീസിനെതിരെ മൊഴി നൽകിയിരുന്നു. രാജന്റെ  ഭാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിൽ തുടരുകയാണ്.  



നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്‍റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും കുടുംബവും.  രാജൻ ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത മുൻസിഫ് കോടതിയിൽ നൽകിയ കേസിൽ  ആറ് മാസം മുൻപ് രാജനെതിരെ കോടതി വിധി പറഞ്ഞു. കോടതി  ഉത്തരവ് നടപ്പാക്കാനായി കോടതിയിൽ നിന്നുള്ള ഉദ്യാഗസ്ഥരും പൊലീസും എത്തിയപ്പോഴായിരുന്നു രാജന്റെയും കുടുംബത്തിന്റെയും ആത്മഹത്യാ ശ്രമം. 

Post Top Ad