ഇന്ത്യന്‍ ആംഗ്യഭാഷ പരിശീലനം ; നേതൃത്വം നൽകി എസ്.സി.ഇ.ആര്‍.ടി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 24, വ്യാഴാഴ്‌ച

ഇന്ത്യന്‍ ആംഗ്യഭാഷ പരിശീലനം ; നേതൃത്വം നൽകി എസ്.സി.ഇ.ആര്‍.ടി

 


ഇന്ത്യന്‍ ആംഗ്യഭാഷ പരിശീലനത്തിന് തുടക്കം കുറിച്ച് എസ്.സി.ഇ.ആര്‍.ടി. എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി നടക്കുക. ഗുണമേന്മയുള്ള വിദ്യാഭ്യാസം ശ്രവണപരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഉറപ്പ് വരുത്തുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.5 ദിവസം നീണ്ടു നില്‍ക്കുന്ന ഔണ്‍ലൈന്‍ പരീശീലനത്തില്‍ കേരളത്തിലെ 33 സവിശേഷ വിദ്യാലയങ്ങളില്‍ നിന്നും 532 അധ്യാപക – അനധ്യാപകര്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ സൈന്‍ ലാംഗ്വേജിന്റെ അടിസ്ഥാന പാഠങ്ങളാണ്‌ ആദ്യഘട്ടത്തില്‍ 10 വീഡിയോ ക്ലാസുകളിലൂടെ നല്‍കുന്നത്. കേരളത്തിലെ ശ്രവണപരിമിതി-സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് വേണ്ടിയാണു  ഇന്ത്യന്‍ ആംഗ്യഭാഷ പരിശീലനം ആരംഭിക്കുന്നത്.  

 


Post Top Ad