തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുതുമകളോടെ മൊബൈൽ ആപ്പ് 'സ്റ്റിക്കർഹണ്ട്' - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 9, ബുധനാഴ്‌ച

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുതുമകളോടെ മൊബൈൽ ആപ്പ് 'സ്റ്റിക്കർഹണ്ട്'


പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി വീടുകയറിയുള്ള വോട്ടുപിടുത്തവും  കൊട്ടിക്കലാശവുമൊക്കെ ഒഴിവാക്കി ഇത്തവണ സമൂഹ മാധ്യമങ്ങളിലൂടെ ആയിരുന്നു തെരഞ്ഞെടുപ്പ് പ്രചരണം.  തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുതുമകളോടെ  മൊബൈൽ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ബിഗ്‌മേക്കർ ബ്രാൻഡ് സൊലൂഷൻ. 'സ്റ്റിക്കർഹണ്ട്' എന്നാണ് മൊബൈൽ ആപ്ലിക്കേഷന്റെ പേര്. ഈ  ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കൾക്ക് അവരുടെ രാഷ്ട്രീയ താത്പര്യം അനുസരിച്ച് സ്റ്റിക്കറുകൾ  ലഭിക്കും. ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺ ലോഡ് ചെയ്യാവുന്നതാണ്.  സ്റ്റിക്കർഹണ്ട് ആപ്ലിക്കേഷനിലൂടെ ജനുവരി ഒന്ന് മുതൽ ചലച്ചിത്ര അഭിനേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള സ്റ്റിക്കറുകളും ബെർത്ത്ഡേ, വിവാഹം, സ്ഥാപനങ്ങളുടെ ഉദ്ഘാടനം, മറ്റ് ഇവന്റുകൾ തുടങ്ങിയ എല്ലാ സന്ദർഭങ്ങൾക്കുമുള്ള സ്റ്റിക്കറുകളും  ഉപഭോക്താക്കൾക്ക് ലഭിക്കും. 


Post Top Ad