തർക്കത്തിനിടെ യാത്രക്കാരുടെ ദേഹത്ത് ബേക്കറി ജീവനക്കാരൻ തിളച്ച പാൽ ഒഴിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 9, ബുധനാഴ്‌ച

തർക്കത്തിനിടെ യാത്രക്കാരുടെ ദേഹത്ത് ബേക്കറി ജീവനക്കാരൻ തിളച്ച പാൽ ഒഴിച്ചു

 


പോത്തൻകോട്  ഇരുചക്ര വാഹന യാത്രക്കാരും കാര്‍ യാത്രക്കാരും തമ്മിലുള്ള തർക്കത്തിനിടെ കാര്‍ യാത്രക്കാര്‍ക്ക് നേരെ തിളച്ച പാല്‍ ഒഴിച്ച് ബേക്കറി ജീവനക്കാരന്‍. ഇന്നലെ വൈകുന്നേരം പോത്തന്‍കോട് മെലെമുക്കിലാണ് സംഭവം നടന്നത്.  കാർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു.  ഒരാളുടെ ശരീരത്തില്‍ 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.  കഴുത്തിനും, പുറകിലുമായാണ് പൊള്ളലേറ്റിരിക്കുന്നത്.   ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


ഇരുചക്ര വാഹന യാത്രക്കാരും കാര്‍ യാത്രക്കാരും തമ്മിലുള്ള വാക്കേറ്റത്തോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. സ്ത്രീ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തില്‍ കാര്‍ തട്ടിയതിനു  പിന്നാലെ ഈ സ്ത്രീയെ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ ചേര്‍ന്ന് അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യം ചെയ്യാനെത്തിയ  നാട്ടുകാരോടും ബേക്കറി ജീവനക്കാരോടും കാറിലെ യാത്രക്കാര്‍ കയർക്കുകയും അതിനു ശേഷം കാര്‍ യാത്രക്കാര്‍ കൂടുതല്‍ ആളുകളുമായി ഇവിടേക്ക് തിരികെ എത്തി. ഈ സമയം ബേക്കറി ജീവനക്കാരില്‍ ഒരാള്‍ കാര്‍ യാത്രക്കാരുടെ ഫോട്ടോ എടുത്തു.  അത് കണ്ടതോടെ കൂടുതൽ   പ്രകോപിതരായ കാര്‍ യാത്രക്കാര്‍ ബേക്കറി അടിച്ച് തകര്‍ക്കുകയും, ബേക്കറി ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. ഈ സമയമാണ് ബേക്കറി ജീവനക്കാരില്‍ ഒരാള്‍ തിളച്ച പാല്‍ കാര്‍ യാത്രക്കാരില്‍ ഒരാളുടെ ദേഹത്തേക്ക് ഒഴിച്ചത്. കാര്‍ യാത്രക്കാര്‍ സൃഷ്ടിച്ച പ്രശ്‌നമാണ് ഇത്രയും വഷളായത് എന്നാണ്  പോത്തന്‍കോട് പോലീസിൽ നിന്നും ലഭിച്ച വിവരം.  ആക്രമിച്ചെന്ന് ആരോപിച്ച് കാർ യാത്രക്കാർക്കെതിരെ ബേക്കറി ജീവനക്കാരും പൊലീസില്‍ പരാതി നല്‍കി.







Post Top Ad