കിഴുവിലത്തെ കൂട്ട ആത്മഹത്യ ; പോസ്റ്റുമോർട്ടം വൈകും - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 18, വെള്ളിയാഴ്‌ച

കിഴുവിലത്തെ കൂട്ട ആത്മഹത്യ ; പോസ്റ്റുമോർട്ടം വൈകും

 


ചിറയിൻകീഴിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം വൈകും. മരിച്ചവരുടെ കോവിഡ് പരിശോധന ഫലം ലഭിക്കാത്തതിനാലാണ് പോസ്റ്റുമോർട്ടം വൈകുന്നത് . പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഓരോരുത്തരുടെയും മരണ കാരണം വ്യക്തമായി അറിയാൻ കഴിയൂ . കഴിഞ്ഞ ദിവസമാണ്  (17/12/ 20) നാല് പേരെയും സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിൽ വെളിച്ചം കാണാത്തതിലെ സംശയത്തെ തുടന്ന് നടത്തിയ പരിശോധനയിൽ ആണ് കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത്. 


ചിറയിൻകീഴ് മുടപുരം ശിവകൃഷ്ണപുരം വട്ടവിള വിളയിൽ വീട്ടിൽ സുബി(51 ),ഭാര്യയായ ദീപ (41 ),മകൾ ഹരിപ്രിയ (13 ),മകൻ അഖിൽ സുബി (17 ) എന്നിവരാണ് മരിച്ചത്. തുടർന്ന് ചിറയിൻകീഴ് പോലീസ് എത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റുകയും കോവിഡ് പരിശോധനക്കായി മൃതദേഹങ്ങളുടെ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു . പരിശോധനയുടെ ഫലം അറിഞ്ഞതിനു ശേഷം മാത്രമേ പോസ്റ്റുമോർട്ടത്തിനുള്ള തുടർ നടപടികൾ സ്വീകരിക്കു.

Post Top Ad