എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ വിവിധ ഒഴിവുകളിലേക്ക് മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 15, ചൊവ്വാഴ്ച

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ വിവിധ ഒഴിവുകളിലേക്ക് മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു

 


തിരുവനന്തപുരം ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 2021-2023 വർഷങ്ങളിൽ അറിയിക്കുന്ന വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് യോഗ്യരായവരെ ഉൾപ്പെടുത്തി മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു.


ലിസ്റ്റുകൾ 31 വരെ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നേരിട്ടും www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായും പരിശോധനയ്ക്ക് ലഭിക്കുന്നതാണ്. പട്ടിക പരിശോധിച്ച് അതിൽ ഉൾപ്പെടാൻ അർഹതയുള്ളവർക്ക് പരാതിയുണ്ടെങ്കിൽ അപാകത പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഹാജരായി നേരിട്ടും ഓൺലൈനായും അപ്പീൽ സമർപ്പിക്കാം. 

Post Top Ad