ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങളിൽ വലഞ്ഞു അധ്യാപകരും വിദ്യാർഥികളും. - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 22, ചൊവ്വാഴ്ച

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങളിൽ വലഞ്ഞു അധ്യാപകരും വിദ്യാർഥികളും.


ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങളിൽ വലഞ്ഞു അദ്ധ്യാപകരും വിദ്യാർഥികളും. പുതിയ മാർഗ്ഗ നിർദ്ദേശങ്ങളിലെ അപ്രായോഗികതയും അത് രക്ഷിതാക്കളും വിദ്യാർത്ഥികളിലും അധ്യാപകരിലും ഉണ്ടാക്കുന്ന ആശങ്കകളും ഏറെയാണ് . ഉത്തരവിൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള ഷിഫ്റ്റ് സമ്പ്രദായം അപ്രായോഗികമാണ്. കുട്ടികളെ വിവിധ ക്ലാസ്സുകളിൽ ഇരുത്തി സാകേതിക  വിദ്യയുടെ സഹായത്തോടെ പഠിപ്പിക്കുന്ന സംവിധാനം കേരളത്തിലെ എല്ലാ കോളേജുകളിലും പ്രായോഗികമല്ല . വിവിധ ഷിഫ്റ്റുകളിൽ ഉള്ള കുട്ടികൾ ക്ലാസിനു ശേഷം ക്യാമ്പസിൽ തുടരുന്നത് കോവിഡ് പ്രതിരോധത്തിനു വിപരീത ഫലമേ ഉണ്ടാക്കൂ. 


അവസാന സെമസ്റ്റർ ബിരുദ -ബിരുദാനന്തര വിദ്യാർഥികൾക്ക് കോളേജിൽ വിവിധ ഷിഫ്റ്റുകളിലായി ക്ലാസുകൾ നടത്തുന്നതിനോടൊപ്പം ഓൺലൈൻ ക്ലാസുകൾ മറ്റു കുട്ടികൾക്കു കൊടുക്കുക എന്നത് അധ്യാപകരുടെ ജോലി ഭാരത്തെ ഇരട്ടിപ്പിക്കുന്നു. കോളേജിൽ ഹാജരാകുന്ന അധ്യാപകർക്ക് അതെ സമയം ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതിനുള്ള ഭൗതികസാഹചര്യ കുറവും നെറ്റ്‌വർക്ക് കവറേജ് പ്രേശ്നങ്ങളും പരിഗണിച്ച് വർക്ക് ഫ്രം ഹോം തുടരാൻ വേണ്ട നിർദേശങ്ങൾ പുറത്തിറക്കും എന്ന പ്രതീക്ഷയിൽ ആണ് അധ്യാപകർ. കോളേജുകളിൽ  മാസ്കും സാനിറ്റൈസറും നിർബന്ധമാണെങ്കിലും തെർമൽ സ്കാൻ നിർബന്ധമല്ല എന്ന നിർദേശവും വിദ്യാർഥികളുടെയും അധ്യാപകരുടെയും ആശങ്ക വർധിപ്പിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad