ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി കടയ്ക്കാവൂരിൽ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 26, ശനിയാഴ്‌ച

ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി കടയ്ക്കാവൂരിൽ അറസ്റ്റിൽ

 


സംസ്ഥാനത്തൊട്ടാകെ വിവിധ ക്രിമിനൽ കേസുകളിലെ  പ്രതിയെ കടയ്ക്കാവൂർ  പോലീസ് അറസ്റ്റ് ചെയ്തു. മണമ്പൂർ വില്ലേജിൽ പെരുംകുളം മിഷൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ഫ്രാൻസിസിന്റെ മകൻ ജോഷി (36) ആണ് അറസ്റ്റിലായത്. കൊലപാതകം, വധശ്രമം, മോഷണം, കവർച്ച, കഞ്ചാവു കടത്ത് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 15 ഓളം കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ   ജോഷി. 

 

വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ വധശ്രമ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് വരവേ അപ്പീൽ ജാമ്യത്തിൽ പുറത്തിറങ്ങി  തൊപ്പിച്ചന്തയിൽ കഞ്ചാവ് വിൽപ്പനയുമായി നടന്ന പ്രതി 6 മാസം മുൻപ്  കടയ്ക്കാവൂരിൽ  ഒരു കടയിൽ കയറി കവർച്ച നടത്തുകയും മിഷൻ കോളനിയിൽ മുൻവരാഗ്യത്തിന്റെ പേരിൽ യുവാവിന്റെ കാൽ തല്ലിയൊടിച്ചതിനു ശേഷം   ഒളിവിൽ പോകുകയായിരുന്നു. കടയ്ക്കാവൂർ സി. ഐ ആർ ശിവകുമാറിന്റെ നിർദ്ദേശപ്രകാരം എസ്. ഐ. വിനോദ് വിക്രമാദിത്യൻ, ജി.എസ്.ഐ മാഹിൻ എസ്. സി.പി. ഒ ജ്യോതിഷ്, ബിനോജ്, അരുൺ എന്നിവരടങ്ങിയ സം ഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌. പ്രതിയെ  കോടതി റിമാന്റ് ചെയ്തു. 

Post Top Ad