ആറ്റിങ്ങൽ നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് അഡ്വ എസ്.കുമാരി. വോട്ടെടുപ്പിലൂടെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് എസ് കുമാരിയെ തെരഞ്ഞെടുത്തത്. എൽ ഡി എഫ് സ്ഥാനാർഥിയായ എസ്. കുമാരിക്ക് 18 വോട്ടും 6 വോട്ട് യു. ഡി.എഫ്. സ്ഥാനാർത്ഥി രമാ ദേവിക്കും, ബി.ജെ.പി. സ്ഥാനാർത്ഥി ദീപാ രാജേഷിന് 6 വോട്ടുമാണ് ലഭിച്ചത്. ആറ്റിങ്ങൽ നഗരസഭ പതിനൊന്നാം വാർഡ് ബി.ജെ.പി കൗൺസിലർ സുജി എസ് വൈകി എത്തിയതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.