തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണത്തു ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51)യുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് അരുൺ ശാഖയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. അരുൺ കുറ്റം സമ്മതിച്ചതായും പോലീസ്.പറഞ്ഞു.
ഇന്ന് പുലർച്ചെ ശാഖാ കുമാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ ഷോക്കറ്റ് വീണുവെന്നായിരുന്നു അരുൺ നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് ശാഖയെ കാരണക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകൾക്ക് മുൻപ് മരണം സംഭവിച്ചിരുന്നു. ശാഖയുടെ മരണത്തിൽ ബന്ധുക്കളും ദുരൂഹത ആരോപിച്ചു തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും ആശുപത്രിയിൽ നിന്ന് അരുണിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.