ലോക്ഡൗണിനെ തുടർന്ന് സർവീസ് നിർത്തിയ ഗുരുവായൂർ - തിരുവനന്തപുരം ഇൻറർസിറ്റി ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു. ഡിസംബർ 15 മുതൽ സ്പെഷ്യൽ ട്രെയിനായി സർവീസ് ആരംഭിക്കും. എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 15ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാത്രി 12.25ന് ഗുരുവായൂരിലെത്തും. തിരികെ പുലർച്ചെ 3.25ന് ഗുരുവായൂരിൽനിന്ന് പുറപ്പെട്ട് രാവിലെ 10.10ന് തിരുവനന്തപുരത്ത് എത്തും. ജനറൽ കമ്പാർട്ട്മൻെറ് ഉണ്ടാവില്ല. ചൊവ്വാഴ്ച മുതൽ എഗ്മൂർ എക്സ്പ്രസ് സർവീസ് പുനരാരംഭിച്ചിരുന്നു. ഇതോടെ ലോക്ഡൗണിനെ തുടർന്ന് ഗുരുവായൂരിൽ നിന്ന് റദ്ദാക്കിയ രണ്ട് എക്സ്പ്രസ് ട്രെയിനുകളും സർവീസ് പുനരാരംഭിക്കുന്നു. എന്നാൽ ഗുരുവായൂർ, എറണാകുളം, പുനലൂർ പാസഞ്ചറുകൾ സർവീസ് ആരംഭിച്ചിട്ടില്ല.