പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഫസ്റ്റ് ബെൽ ക്ലാസുകളുടെ സമയം ദീർഘിപ്പിക്കും - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 14, തിങ്കളാഴ്‌ച

പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഫസ്റ്റ് ബെൽ ക്ലാസുകളുടെ സമയം ദീർഘിപ്പിക്കും

 


വാർഷിക പരീക്ഷയ്ക്ക് മുൻപ് സിലബസ് തീർക്കുന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ  പ്ലസ് ടു വിദ്യാർത്ഥികളുടെ ഫസ്റ്റ് ബെൽ ക്ലാസുകളുടെ സമയം വർധിപ്പിച്ചേക്കും. പ്ലസ് ടു സയൻസ് വിഷയങ്ങളിലാണ് ക്ലാസ് സമയം  അര മണിക്കൂർ ദീർഘിപ്പിക്കുന്നത്.  നേരത്തെ അരമണിക്കൂർ കൂടുതൽ കണ്ടെത്തി ക്ലാസുകളുടെ പുനഃക്രമീകരണം നടത്തിയിരുന്നു എങ്കിലും സപ്ലിമെന്ററി പരീക്ഷകൾ നടക്കുന്നതിനാൽ ക്ലാസ് മുടങ്ങുമെന്നതിനാലാണ് ഇനിയും സമയം വർധിപ്പിക്കേണ്ടിവരുന്നത്.  


ഡിസംബർ  18 മുതൽ പ്ലസ്ടു വിദ്യാർഥികളുടെ ഒന്നാംവർഷ സപ്ലിമെന്ററി പരീക്ഷ തുടങ്ങും. ഈ ദിവസങ്ങളിൽ  രണ്ടാം വർഷ  ക്ലാസുകൾ നടത്താൻ കഴിയില്ല. നിലവിൽ ഒരുകുട്ടിക്ക് പരമാവധി രണ്ടരമണിക്കൂർ  എന്ന നിലയിലാണ് ക്‌ളാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. സയൻസ് പഠിപ്പിച്ചു തീരാത്തതിനാൽ ജനുവരി ആദ്യവാരം മുതൽ മൂന്നുമണിക്കൂർ ക്ലാസ് നടപ്പാക്കിയേക്കും. അതിനിടെ വിദ്യാർത്ഥികൾ കുറവുള്ള മലയാളം, സംസ്‌കൃതം, ഉറുദു, തമിഴ്, കന്നട എന്നിവയുടെ പാഠഭാഗങ്ങൾ  ഇതുവരെയും പഠിപ്പിച്ചു തുടങ്ങിയിട്ടില്ല. 


പത്താം ക്ലാസുകാർക്ക് ഈമാസം 24 മുതൽ 27 വരെയും ക്ലാസുകൾ ഇല്ല. അതിനാൽ പത്താം ക്ലാസ്സുകാർക്കും ക്ലാസ്സിന്റ  സമയക്രമം പുതുക്കേണ്ടി വരും. മുൻതീരുമാനമനുസരിച്ച് പത്താംക്ലാസുകാരുടെ സിലബസ് ജനുവരി ആദ്യം തീർക്കേണ്ടതാണ്. എന്നാൽ  നിലവിലെ സമയക്രമമനുസരിച്ച് ജനുവരി ആദ്യവാരത്തോടെ പകുതിയോളം വിഷയങ്ങളുടെ ക്ലാസുകളാണ് പൂർത്തീകരിക്കാനാവൂ. പൊതുപരീക്ഷയ്ക്ക് ആവശ്യമായ പാഠഭാഗങ്ങൾക്ക് മുൻഗണന നൽകി ക്ലാസുകൾ ക്രമീകരിച്ച് പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് നിലവിലെ തീരുമാനം. 
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad