ശബരിമലയിൽ കൂടുതൽ ഭക്തർക്ക് ദർശനം നടത്താൻ അനുവദിക്കുന്നതിനെതിരെ സർക്കാർ ഹർജി. ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയിലാണ് സർക്കാർ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി തീർത്ഥാരകരുടെ എണ്ണം വർധിപ്പിക്കണമെന്ന ഉത്തരവിട്ടത് വസ്തുതാപരമായ കണക്ക് പരിഗണിക്കാതെയാണ് എന്നാണ് സർക്കാർ ആരോപിക്കുന്നത്. മാത്രമല്ല, ദേവസ്വം ബോർഡ് ജീവനക്കാരും തീർത്ഥാടകരും ഉൾപ്പടെ 250 പേർക്ക് ശബരിമലയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് പൂർണമായും നിർമാർജനം ചെയ്യാൻ കഴിയാത്ത സാഹചര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്നാണ് സർക്കാറിന്റെ വാദം. തിങ്കൾ മുതൽ വെള്ളിവരെ 2000 പേരെയും ശനി, ഞായർ ദിവസങ്ങളിൽ 3000 പേരെയും പ്രവേശിപ്പിക്കാമെന്ന ഉന്നതതല സമിതിയുടെ തീരുമാനം റദ്ധാക്കികൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.