സ്ഥിര മേൽവിലാസം ലഭിക്കാതെ ചിറയിൻകീഴിലെ അങ്കണവാടി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 24, വ്യാഴാഴ്‌ച

സ്ഥിര മേൽവിലാസം ലഭിക്കാതെ ചിറയിൻകീഴിലെ അങ്കണവാടി


അങ്കണവാടി പ്രവർത്തനം അടിക്കടി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റേണ്ട അവസ്ഥയിൽ അഴൂർ ഗ്രാമപഞ്ചായത്തിലെ  ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ വാർഡിലുള്ള നാട്ടുകാർ. വാർഡിലെ പത്തോളം സ്ഥലങ്ങളിൽ അങ്കണവാടി പ്രവർത്തിച്ചിട്ടുണ്ട്. അങ്കണവാടിക്കായി കിട്ടുന്ന കെട്ടിടങ്ങൾ അസൗകര്യങ്ങളും അപര്യാപ്തതയും കാരണം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒഴിയേണ്ട അവസ്ഥയാണ്. ഒരു വർഷത്തെ കരാർ കാലാവധി പൂർത്തിയാക്കി അടുത്ത കെട്ടിടത്തിലേക്ക് മാറേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സ്വന്തമായി സ്ഥലം കണ്ടെത്താൻ മുൻ കാലങ്ങളിൽ കഴിയാതിരുന്നതാണ് അങ്കണവാടിയെന്ന ആശയം നീണ്ട് പോകാൻ കാരണം. അടിയന്തരമായി ഈ വാർഡിൽ സ്വന്തമായി ഒരു അങ്കണവാടി മന്ദിരം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതരുടെ ഭാഗത്തു നിന്നും അനുവദിച്ചു കിട്ടുന്ന തുക പലപ്പോഴും സൗകര്യങ്ങളുള്ള വാടകക്കെട്ടിടം ലഭിക്കുന്നതിന് സഹായമാകാറില്ല. ഇരുപതോളം കുട്ടികൾ ഈ അങ്കണവാടിയിലുണ്ട്. നിലവിലെ അവസ്ഥയിൽ കുട്ടികളും രക്ഷിതാക്കളും ജീവനക്കാരുമെല്ലാം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്.

 

Post Top Ad