സിഎം രവീന്ദ്രന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല ; ഇ ഡി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 19, ശനിയാഴ്‌ച

സിഎം രവീന്ദ്രന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല ; ഇ ഡി

 


സ്വർണ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനോട്  മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ സഹകരിക്കുന്നില്ലെന്ന് ഇഡി. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ രവീന്ദ്രനെ  കഴിഞ്ഞ രണ്ട് ദിവസം തുടര്‍ച്ചയായി 27 മണിക്കൂര്‍ ചോദ്യം ചെയ്തു.  ചോദ്യം ചെയ്യലിനിടയിൽ അന്വേഷണ സംഘത്തിന്റെ  പല ചോദ്യങ്ങള്‍ക്കും രവീന്ദ്രൻ വ്യക്തമായ മറുപടി നൽകുന്നില്ലെന്നും  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രവീന്ദ്രന്റെ സ്വത്ത്, ബിസിനസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്നിവ ഇഡി നേരത്തെ ശേഖരിച്ചിരുന്നു.  അതേസമയം   രവീന്ദ്രന്‍ ഹാജരാക്കിയ വരുമാനം സംബന്ധിച്ച കണക്കുകള്‍ ഇ ഡിക്ക് ലഭിച്ച വിവരങ്ങളുമായി  പൊരുത്തപ്പെടുന്നതല്ല.   കൂടുതല്‍ രേഖകളുമായി തിങ്കളാഴ്ച ഹാജരാകാന്‍ ഇ ഡി  നോട്ടീസ് നല്‍കി. ഊരാളുങ്കല്‍ സൊസൈറ്റിയുടെ കരാറുകള്‍, വിദേശയാത്രയുടെ രേഖകള്‍ എന്നിവ ഇ ഡിക്ക് മുന്നിൽ ഹാജരാക്കിയിരുന്നില്ല.  ഈ വിവരങ്ങൾ സംബന്ധിച്ച രേഖകളും തിങ്കളാഴ്ച എത്തിക്കണം എന്നാണ് രവീന്ദന് ഇ ഡി നൽകിയിരിക്കുന്ന നിർദ്ദേശം.  

                                                          .

Post Top Ad