പാർട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ചെത്തിയ പോളിംഗ് ഓഫിസർക്ക് സസ്‌പെൻഷൻ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 12, ശനിയാഴ്‌ച

പാർട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ചെത്തിയ പോളിംഗ് ഓഫിസർക്ക് സസ്‌പെൻഷൻ

 


രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമുള്ള മാസ്ക് ധരിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പോളി​ങ്  ഓഫീസറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കൊല്ലം മുഖത്തല സ്വദേശിയായ കെ സരസ്വതിയെയാണ്  സസ്പെൻഡ് ചെയ്തത്. തദ്ദേശഭരണതെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിലാണ് പാർട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ച് ഉദ്യോ​ഗസ്ഥ എത്തിയത്. കൊല്ലം കൊറ്റക്കര ഗ്രാമപഞ്ചായത്തിലുള്ള കുളശ്ശേരി ബൂത്തിൽ പോളിംഗ് ഓഫീസറായിരുന്നു സരസ്വതി.  പാർട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ചെത്തിയത് വിവാദമായതോടെയാണ് സരസ്വതിക്കെതിരെ നടപടിയെടുത്തത്. പോളിംഗ് ബൂത്തിലെ ചുമതലയുള്ള ഉദ്യോഗസ്ഥ, രാഷ്ട്രീയപാർട്ടിയുടെ ചിഹ്നം ധരിച്ച് വന്നതിൽ വീഴ്ച പറ്റിയെന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. 

 

Post Top Ad