കണ്ണൂര്‍ ജില്ലയിലെ പാണപ്പുഴ പഞ്ചായത്തിലെ ആലക്കാട് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ. ആലക്കാട് ആറാം വാര്‍ഡിലാണ് സംഭവം. ആലക്കാട് സ്വദേശി മുസീദാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലായത്. പ്രവാസിയായ സഹോദരന്റെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്യാനെത്തിയ ഇയാളെ പോളിങ് ഉദ്യോഗസ്ഥര്‍ തിരിച്ചറിയുകയായിരുന്നു.