വെഞ്ഞാറമൂട് ഇരട്ട കൊലപാതകം ; സ്പെഷ്യൽ പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 29, ചൊവ്വാഴ്ച

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം ; സ്പെഷ്യൽ പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചു

 


തിരുവോണത്തലേന്ന്  വെഞ്ഞാറമൂട്ടിൽ നടന്ന  ഇരട്ട കൊലപാതക കേസിൽ സംസ്ഥാന സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. സ്പെഷ്യൽ  പ്രോസിക്യൂട്ടറായി മുരുക്കുംപുഴ വിജയകുമാറിനെയാണ് നിയമിച്ചത്.  തിരുവനന്തപുരം സെഷൻസ് കോടതിയിൽ വിചാരണ ആരംഭിക്കും. ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നീ ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് തിരുവോണത്തലേന്ന് കൊലപ്പെടുത്തിയത്.  


 രാഷ്ട്രീയ വൈരാഗ്യമാണ് ഇരട്ടക്കൊലപാതകത്തിന് കാരണം എന്നും    പ്രതികൾ കോൺഗ്രസ് പ്രവർത്തകരാണെന്നും  കുറ്റപത്രത്തിൽ പറയുന്നു.  സജീബ്, സനൽ, ഉണ്ണി, അൻസർ എന്നിവർ പ്രധാന പ്രതികളാണ്.  പ്രതികളായ ഒൻപത് പേർക്കെതിരെ പൊലീസ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.  പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ ഉണ്ടായ കൈയാങ്കളിയിൽ തുടങ്ങിയ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.  തിരുവോണത്തലേന്നായിരുന്നു ബൈക്കിലെത്തിയ സംഘം ഹക്കിനേയും മിഥിലാജിനേയും വെട്ടിക്കൊന്നത്. ആറ്റിങ്ങൽ ഡിവൈഎസ്‌പി എസ്.വൈ.സുരേഷാണ് കൊലപാതക കേസിലെ കുറ്റപത്രം നൽകിയത്.  ഗൂഡാലോചന കേസ് അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. പെട്ടെന്നുളള പ്രകോപനത്തില്‍ ഉണ്ടായ കൊലപാതകം എന്നായിരുന്നു പ്രതികളുടെ മൊഴി എന്നാൽ അക്രമം ആസൂത്രിതമാണോ, പുറത്തു നിന്ന് ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നു.

Post Top Ad