ആറ്റിങ്ങൽ തീപിടുത്തത്തിൽ കത്തി നശിച്ച വീടുകൾ ചെയർപേഴ്സനും, വൈസ് ചെയർമാനും സന്ദർശിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 29, ചൊവ്വാഴ്ച

ആറ്റിങ്ങൽ തീപിടുത്തത്തിൽ കത്തി നശിച്ച വീടുകൾ ചെയർപേഴ്സനും, വൈസ് ചെയർമാനും സന്ദർശിച്ചു

 


ആറ്റിങ്ങൽ പാർവ്വതീപുരം ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ തീപിടുത്തത്തിൽ കത്തി നശിച്ച 2 വീടുകളും  നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള എന്നിവർ ഇന്നലെ സന്ദർശിച്ചു. ചെയർപേഴ്സണായി സ്ഥാനമേറ്റ ഉടനെയാണ് ദുരന്തമുഖത്തെത്തി വീട്ടുകാരെ ആശ്വസിപ്പിച്ചത്. ഈ സംഭവത്തിൽ നഗരസഭയുടെ ഭാഗത്ത് നിന്ന് നടപ്പിലാക്കേണ്ട നടപടികൾ പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ചെയർപേഴ്സൺ അറിയിച്ചു.


കഴിഞ്ഞ ദിവസം  അർദ്ധരാത്രിയൊടെയാണ്  പാർവതി പുരം ഗ്രാമത്തിലെ രണ്ടു വീടുകളിൽ തീ പിടിത്തം ഉണ്ടായത്. അഡ്വ.ശ്രീകണ്ഠൻ നായരുടെയും, തൊട്ടടുത്ത താമസക്കാരായ കൃഷ്ണമൂർത്തിയുടെയും വീടുകളാണ് കത്തിനശിച്ചത്. തീ പിടിത്തത്തിൽ ഒരു വീട് പൂർണമായും കത്തിനശിച്ചു. വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. ഒരു വീട്ടിൽ നിന്നും  തീ അടുത്ത വീട്ടിലേയ്ക്ക് പടരുകയും ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ആറ്റിങ്ങൽ, വർക്കല, വെഞ്ഞാറമൂട്, കഴക്കൂട്ടം എന്നീ നിലയങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി  തീ നിയന്ത്രണവിധേയമാക്കി. Post Top Ad