ക്രിസ്തുമസ് ആഘോഷം ; ഹരിതച്ചട്ടം പാലിക്കുക - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 18, വെള്ളിയാഴ്‌ച

ക്രിസ്തുമസ് ആഘോഷം ; ഹരിതച്ചട്ടം പാലിക്കുക


 ശുചിത്വ മിഷനും ഹരിതകേരള മിഷനും സംയുക്തമായി കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ക്രിസ്തുമസ്  ആഘോഷങ്ങളിൽ ഹരിതച്ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തു. ഇടവകകൾ, പള്ളികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക്, ഡിസ്‌പോസബിൾ എന്നിവയുടെ ഉപയോഗം പരമാവധി ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കണം സംഘടിപ്പിക്കേണ്ടത്. മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളെ ബോധവാന്മാരാക്കാനും ഹരിതച്ചട്ടം പാലിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കാനും ലഘുലേഖ, പോസ്റ്ററുകൾ തുടങ്ങിയ പ്രചരണ രീതികൾ പ്രേയോജനപ്പെടുത്തണം. ക്രിസ്മസ് ആഘോഷങ്ങളിൽ ഹരിതച്ചട്ടം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനു യോഗത്തിൽ തീരുമാനമായി.


യോഗത്തിൽ ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എ. ഫെയ്സി, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഷീബ പ്യാരേലാൽ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡി. ഹുമയൂൺ, ശുചിത്വ മിഷൻ പ്രോഗ്രാം മാനേജർ ബബിത, മലങ്കര ഓർത്തഡോക്‌സ് സഭാ പ്രതിനിധികളായ ഫാ. എബ്രഹാം തോമസ്, ഫാദർ മാത്യു നൈനാൻ, സാൽവേഷൻ ആർമി പ്രതിനിധികളായ എബനേസർ യോന, ജി.എസ്.ഗ്ലാഡിസ്റ്റൻ, എം.എസ്.റെജി, ലത്തീൻ കത്തോലിക്ക പ്രതിനിധി എ. സാബു,സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക പ്രതിനിധികളായ പി.എസ്. ജോൺ ക്ലിഫോർഡ്, സജിൻ സ്റ്റുവർട്ട് എന്നിവർ യോഗത്തിൽ പങ്കെടുത്തു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad