ചെയർപേഴ്സന് മധുരം നൽകി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 29, ചൊവ്വാഴ്ച

ചെയർപേഴ്സന് മധുരം നൽകി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ
ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം നഗരസഭ അധ്യക്ഷ പദവി ഏറ്റെടുത്ത അഡ്വ.എസ്. കുമാരിക്കാണ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ മധുരം നൽകിയത്. 


      ജനുവരി 1 ന് 10, 11, 12 ക്ലാസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ചെയർപേഴ്സൺ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമായി സ്കൂളിലെത്തിയത്. വാർഡ് കൗൺസിലർ ജി.എസ്.ബിനു,

പ്രിൻസിപ്പൽ ആർ.എസ്.ലത, ഹെഡ്മിസ്ട്രസ് ലത.എസ്.നായർ, അധ്യാപകരായ സുജ, കവിത, പുഷ്പ തുടങ്ങിയവർ പങ്കെടുത്തു

Post Top Ad