ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതാ സംവരണമായിരുന്നു. എൽ ഡി എഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി സരിതയും യു.ഡി.എഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ബേബിയുമാണ് മത്സരിച്ചത്. 12 വോട്ട് എൽ ഡി എഫിനും യു ഡി എഫിന് 5 വോട്ടും ലഭിച്ചു. ബി ജെ പി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.12 അംഗങ്ങളുടെ പിന്തുണയോടെയാണ് സരിത തെരഞ്ഞെടുക്കപ്പെട്ടത്. വരണാധികാരിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾ നടന്നത്. ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മുരളി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആർ സരിതക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.