കൊവിഡ് വൈറസിന്റെ ജനിതകമാറ്റം ; ഉന്നതതല യോഗം ഇന്ന് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 22, ചൊവ്വാഴ്ച

കൊവിഡ് വൈറസിന്റെ ജനിതകമാറ്റം ; ഉന്നതതല യോഗം ഇന്ന്


കൊവിഡ് വൈറസിന് ജനിതക മാറ്റം സംഭവിച്ച  സാഹചര്യത്തിൽ സംസ്ഥാനത്ത സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെ പറ്റി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം ചേരും. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ ബ്രിട്ടണിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ചർച്ച .തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനെ തുടർന്നുള്ള രോഗ വ്യാപനവും കൊവിഡിന്റെ രണ്ടാം വരവുമാണ് പ്രധാനമായും യോഗത്തിൽ ചർച്ചാ വിഷയമാക്കുന്നത്. നിയന്ത്രണങ്ങളിലെ ഇളവ് പല മേഖലകളിലും തുടരുന്നതിനാൽ വ്യക്തി ശുചിത്വവും സാമൂഹിക അകലവും കർശനമാക്കാൻ  യോഗത്തിൽ തീരുമാനമായേക്കാം. വൈകിട്ട് 6ന് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad