ചിറയിൻകീഴിൽ സമഗ്ര വികസനത്തിന്റെ പാതയിൽ പുതിയൊരു ചുവടു വയ്പുമായി റെയിൽവേ മേൽപ്പാല നിർമാണത്തിന് നാന്ദി കുറിക്കുന്നു. ഒരു നാടിൻറെ സ്വപ്ന പദ്ധതിയായ റെയിൽവേ മേൽപ്പാല നിർമാണത്തിന് അടുത്തമാസം ശിലയിടും. റെയിൽവേ മേല്പാലം ആരംഭിക്കുന്ന സ്വാമിജി തിയേറ്ററിനു സമീപം നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലത്ത് നിർമാണോദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുമെന്ന് സ്ഥലം എം.എൽ.എ.കൂടിയായ ഡെപ്യൂട്ടി സ്പീക്കർ വി.ശശി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.