ജനുവരി നാലിന് കോളജുകള്‍ തുറക്കും ; ശനിയാഴ്ചകളിലും ക്ലാസ്സ് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 19, ശനിയാഴ്‌ച

ജനുവരി നാലിന് കോളജുകള്‍ തുറക്കും ; ശനിയാഴ്ചകളിലും ക്ലാസ്സ്

 


കോവിഡ് കാലത്തെ നീണ്ട  ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ കോളജുകള്‍ ജനുവരി നാലിന്  തുറക്കും.  അന്‍പതു ശതമാനത്തില്‍ താഴെ വിദ്യാർഥികളെ  മാത്രമേ  ഒരേ സമയം ക്‌ളാസിൽ പ്രവേശിപ്പിക്കൂ. ശനിയാഴ്ചകളിലും  കോളജുകള്‍ക്കു പ്രവൃത്തി ദിനം ആയിരിക്കും. രാവിലെ എട്ടര മുതല്‍ അഞ്ചര വരെയാണ്  പ്രവൃത്തിസമയം. തല്‍ക്കാലം ഹാജര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്നും നിര്‍ദേശത്തിലുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ക്‌ളാസ്സുകൾ ആരംഭിക്കുന്നത്.  വിദ്യാർഥികൾ ശാരീരീക അകലം പാലിക്കണം. നിർബന്ധമായും ക്യാമ്പസിനുള്ളിൽ   മാസ്ക് ധരിക്കേണ്ടതാണ്.    എന്നാല്‍ തെര്‍മല്‍ സ്‌ക്രീനിങ് നിര്‍ബന്ധമല്ല.


ഡിഗ്രി അഞ്ചും ആറും സെമസ്റ്ററിനും പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സുകള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ക്ലാസ് തുടങ്ങുന്നത്. പ്രാക്ടിക്കല്‍ പഠനത്തിലും ഓണ്‍ലൈന്‍ പഠനത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്ന വിഷയങ്ങൾക്ക് പ്രാധാന്യം നൽകിയായിരിക്കും   ക്ലാസ്സുകളുടെ  ക്രമീകരണം. ഓരോ കോളജിലെയും വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കി ആവശ്യമെങ്കില്‍ പ്രിന്‍സിപ്പല്‍മാര്‍ ഷിഫ്റ്റ് ഏർപ്പെടുത്താം.  ക്ലാസുകള്‍ തുടങ്ങുന്നതിനു മുന്നോടിയായി ഈ മാസം 28ന് അധ്യാപകരും അധ്യാപകേതര ജീവനക്കാരും കോളജുകളില്‍ എത്തണം. ക്ലാസ് മുറികളുടെ സാനിറ്റൈസേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്നു ചെയ്യണമെന്ന് കോളേജ്  വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഹോസ്റ്റല്‍ മെസ്സുകളും ഇതോടൊപ്പം തുറക്കുമെന്നും ഡൈനിങ് ഹാളില്‍ ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നും  പത്തു ദിവസത്തിനു ശേഷം ഈ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യണമെന്നും കോളേജ്  വിദ്യാഭ്യാസ വകുപ്പിന്റെ  നിര്‍ദേശത്തില്‍ പറയുന്നു.

 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad