കവയത്രി സുഗതകുമാരിയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ തുടരുന്നു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 22, ചൊവ്വാഴ്ച

കവയത്രി സുഗതകുമാരിയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിൽ തുടരുന്നു

 


കൊവിഡ് ബാധിച്ച്  തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന  കവയത്രി സുഗതകുമാരിയുടെ  ആരോഗ്യ നില ഗുരുതരാവസ്ഥയിൽ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്താലാണ്  ഇപ്പോൾ ശ്വസനം. ഹൃദയത്തിന്റെ പ്രവർത്തനത്തിനും തകരാറുണ്ട്. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷർമദ് അറിയിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ്  സുഗതകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad