ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു ജില്ലകളിലും ശക്തമായ പോളിംഗ് തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ പോളിംഗ് പുരോഗമിക്കുന്നു . നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. ആദ്യ നാലു മണിക്കൂർ പിന്നിടുമ്പോൾ തിരുവനന്തപുരം ജില്ലയിൽ 30 .84 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. വോട്ടർമാരിൽ 100483 പേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. കോവിഡ് ആശങ്കകൂടാതെ വോട്ട് ചെയ്യാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഭാസ്കരൻ അറിയിച്ചു. വ്യാഴാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് ആറിനു സമാപിക്കും.