ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 26, ശനിയാഴ്‌ച

ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

 


ഇന്നലെ അന്തരിച്ച ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാടിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം ഇന്ന് അദ്ദേഹത്തിന്റെ നാടായ   നെടുമങ്ങാട്ടേക്ക് കൊണ്ടുപോകും.  തൊടുപുഴയിലെ താലൂക്കാശുപത്രിയിലെ മോർച്ചറിയിലാണ് അദ്ദേഹത്തിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലായിരിക്കും പോസ്റ്റ്‍മോർട്ടം ചെയ്യുന്നത്. 


ഇന്നലെ വൈകിട്ട് തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടിൽ  കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഒഴിവു ദിവസമായതിനാൽ ഷൂട്ടിങ്ങ് സെറ്റ് കാണാനായിട്ടാണ് അനിലും സുഹൃത്തുക്കളും വൈകിട്ട് മലങ്കര ഡാമിൽ എത്തിയത്. ഉടൻ തന്നെ കരക്കെത്തിച്ചു ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  


തൊടുപുഴയിൽ ജോജു ജോർജ് നായകനായ 'പീസ്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലായിരുന്നു അനിൽ. നാടകവേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ കലാകാരന്മാരിൽ ഏറെ  ശ്രദ്ധേയനായിരുന്നു അനിൽ നെടുമങ്ങാട്.    ‘അയ്യപ്പനും കോശിയും,’ ‘കമ്മട്ടിപ്പാടം’  എന്നീ സിനിമകളിൽ അനിലിന്റെ കഥാപാത്രങ്ങൾ അഭിനയ മികവുകൊണ്ട്  ഏറെ ശ്രദ്ധിക്കപ്പെട്ടു.  ‘ഞാൻ സ്റ്റീവ് ലോപ്പസ്,’ ‘പൊറിഞ്ചു മറിയം ജോസ്,’ ‘കിസ്മത്ത്,’ ‘പാവാട’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.  2005ൽ പുറത്തിറങ്ങിയ ‘തസ്കരവീര’നിലൂടെ ആണ് അനിൽ നെടുമങ്ങാട് ആദ്യമായി ബിഗ് സ്ക്രീനിലെത്തിയത്. ആദ്യഘട്ടങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത അദ്ദേഹത്തിന്റെ 2014ൽ ഇറങ്ങിയ ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലാണ് ആദ്യമായി പ്രാധാന്യമുള്ള ഒരു വേഷം ചെയ്തത്


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad