ത്രിതല പഞ്ചായത്തുകളുടെ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 30, ബുധനാഴ്‌ച

ത്രിതല പഞ്ചായത്തുകളുടെ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

 


ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് ( 30 ഡിസംബർ) നടക്കും.  ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനത്തേക്ക്  രാവിലെ 11നും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉച്ചതിരിഞ്ഞു രണ്ടിനുമാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് ജില്ലാ കളക്ടറും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലേക്ക് അതതു വരണാധികാരികളും  തെരഞ്ഞെടുപ്പ് നടപടികൾക്കു നേതൃത്വം നൽകും. ഓരോ തദ്ദേശ സ്ഥാപനത്തിലേക്കും അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് നടത്തും. മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളുടേുയും പേരുകളും അതിന്റെ മറുപുറത്ത് വരണാധികാരിയുടെ പൂർണമായ ഒപ്പും മുദ്രയും പതിപ്പിച്ചാണു ബാലറ്റ് പേപ്പർ തയ്യാറാക്കുന്നത്. ഈ ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർഥിയുടെ പേരിനു നേരേ x എന്ന അടയാളം രേഖപ്പെടുത്തി ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് വോട്ട് ചെയ്യുന്ന അംഗത്തിന്റെ പേരും ഒപ്പും രേഖപ്പെടുത്തണം. 



Post Top Ad